മഞ്ചേരി: 6.275 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍. പ്രശാന്ത ബിസ്വാസ് (ചന്തു, 30)ആണ് പിടിയിലായത്. പയ്യനാട് ചെങ്ങണയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്.
10 വര്‍ഷമായി ജില്ലയില്‍ വിവിധ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ താമസിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
എക്സൈസ് റെയ്ഞ്ച് സംഘവും എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, ഐബി പ്രിവന്റീവ് ഓഫീസര്‍ സി ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി സച്ചിന്‍ ദാസ്, സി ടി ഷംനാസ്, കെ സുനീര്‍, വനിത സിഇഒ കെ പി ധന്യ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



