സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം: അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒക്ടോബര്‍ 16 മുതല്‍ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ കായികമേള തീരുമാനിച്ചത് പരിശോധിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള നടപടിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

64-ാമത് സ്‌കൂള്‍ കായിക മേള, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയില്‍ ഈ വര്‍ഷവും പകലും രാത്രിയും ആയിട്ടാണ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങള്‍ക്ക് രണ്ടായിരം രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ആയിരത്തി ഇരുന്നൂറ്റി അമ്പത് രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കുന്നതാണ്. മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ജില്ലകള്‍ക്ക് യഥാക്രമം രണ്ട് ലക്ഷത്തി ഇരുപതിനായിരം, ഒരു ലക്ഷത്തി അറുപത്തി അയ്യായിരം, ഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനതുക നല്‍കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരാകുന്ന കുട്ടികള്‍ക്ക് നാല് ഗ്രാം സ്വര്‍ണ പതക്കം സമ്മാനമായി നല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top