മദ്യപിച്ച് കാര്‍ ഓടിച്ച് യുവാവിന് പരിക്ക്; എസ്‌ഐ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

തൃക്കാക്കര : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് എസ്‌പെഐ ബി ശ്രീ ജിത്തിനെ സസ്‌പെന്‍ഡ് ചെയ് തു. ചൊവ്വ രാത്രി 7.30ന് ബ്രഹ്‌മ പുരം പാലത്തിനുസമീപത്താ ണ് ബി ശ്രീജിത് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം മറ്റൊരു കാറിലിടിച്ച് നിന്നത്. അപകടത്തില്‍ പാലക്കാട് സ്വ ദേശി കുന്നത്ത് വീട്ടില്‍ രാകേ ഷിന് (27) പരിക്കേറ്റിരുന്നു.

അപകടം അറിഞ്ഞെ ത്തിയ കണ്‍ട്രോള്‍ റൂം പൊ ലീസ് ശ്രീജിത്തിനെ ഇന്‍ ഫോപാര്‍ക്ക് സ്റ്റേഷനിലെ ത്തിച്ച് മെഡിക്കല്‍ പരിശോ ധന നടത്തി. പരിശോധന യില്‍ മദ്യം ഉപയോഗിച്ചതാ യി തെളിഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തില്‍ സിറ്റി പൊലീസ് കമീ ഷണര്‍ പുട്ട് വിമലാദിത്യ ശ്രീ ജിത്തിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top