മമ്പാട് ചാലിയാര്‍പ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: മമ്പാട് ചാലിയാര്‍പ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. നേപ്പാള്‍ സ്വദേശിയായ കമല്‍ ബഹാദൂര്‍ മഹത്(42)ആണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോള്‍ അപകടത്തില്‍പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സമീപത്തെ ഫാമിലെ ജീനക്കാരനാണ്.

ചാലിയാറില്‍ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകള്‍ ഭാഗത്തെ താണകടവിലാണ് സംഭവം. ഇയാളെ കാണാതായതോടെ ഒപ്പമുള്ളവര്‍ നടത്തിയ തിരിച്ചിലിലാണ് അപകടം മനസിലായത്.

മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top