വിദേശത്തുനിന്നും വരുന്നവരുടെ കൊവിഡ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായുള്ള യോഗത്തിന് ശേഷം;ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണം എന്ന് സര്‍ക്കാര്‍ നിര്‍ദേശം പ്രവാസികളുടെ ആരോഗ്യ സുരക്ഷ മുന്‍ നിര്‍ത്തിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി യോഗത്തില്‍ ഉന്നയിക്കുമെന്നും കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം എടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.

യാത്ര ചെയ്യുന്നവരില്‍ ആരെങ്കിലും ഒരാള്‍ കൊവിഡ് പോസറ്റീവ് ആയി യാത്ര ചെയ്താല്‍ യാത്രക്കാരില്‍ കൂടുതല്‍ പേര്‍ക്ക് ഇത് പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരിശോധന നടത്തണം എന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇപ്പോള്‍ ഇവിടെ കൊവിഡ് സൂഹ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ധാരളം ആളുകള്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യയുണ്ടെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top