
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില് ഒരു ജീവന് കൂടി പൊലിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പീച്ചിയില് വനത്തില്വച്ചുണ്ടായ സംഭവത്തില് മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്.. വനത്തില് ആടിനെ മേയ്ക്കാന് പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
ആടിനെ തീറ്റുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഷിജുവിനെ കാണാതായതിനെ തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് കാടിനുള്ളില് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര് മേഖലയിലേക്ക് എത്തി മൃതദേഹം പുറത്തേക്കെത്തിക്കാനുള്ള നടപടികള് സ്വീകരിക്കുകയായിരുന്നു. തുടര്ന്ന് തൃശൂര് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കാട്ടാനയേക്കണ്ട് ഭയന്ന് ഓടാന് ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നുവെന്നാണ് നാട്ടുകാര് പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാവാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യു





