വള്ളിക്കുന്നില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം: വള്ളിക്കുന്ന് മാധവാനന്ദം
സ്‌കൂളിന് അടുത്ത് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശി സി പി അഷറഫിന്റെ മകന്‍ മുഹമ്മദ്‌
ഹബീബ് (21) ആണ് മരണപെട്ടത്.

മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം.
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top