തിരൂരങ്ങാടി:വെന്നിയൂരില്‍ കടവരാന്തയില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് വിരുദ്വാനഗര്‍ സ്വദേശി അഴകേശന്‍(58) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് വെന്നിയൂര്‍ അങ്ങാടിയിലെ പീടിക വരാന്തയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരും പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇയാള്‍ ഇവിടെ പഴയ ആക്രി സാധനങ്ങള്‍ വിറ്റ് ജീവിച്ചു വരികയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


