Section

malabari-logo-mobile

അതിശൈത്യത്തിലുറഞ്ഞ് മൂന്നാര്‍;താപനില മൈനസിലെത്തി

HIGHLIGHTS : Extreme cold in Munnar. The temperature has reached minus degrees here

ഇടുക്കി: മൂന്നാറില്‍ അതിശൈത്യം. താപനില മൈനസ് ഡിഗ്രിയിലെത്തിയിരിക്കുകയാണ് ഇവിടെ. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില്‍ എത്തിയിരിക്കുന്നത്.

സാധാരണയായി ഡിസംബര്‍ ആദ്യവാരത്തിലില്‍ എത്താറുള്ള ശൈത്യം ഇത്തവണ വൈകിയാണ് എത്തിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളും ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്.

sameeksha-malabarinews

മഞ്ഞുമൂടിയ കാഴ്ച കാണാന്‍ വിദേശികളും, നോര്‍ത്തിഇന്ത്യന്‍ സഞ്ചാരികളും ധാരാളമായി ഇവിടെ എത്തുന്നുണ്ട്.

വട്ടവടയിലും കടുത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. വട്ടവടയിലും മൈനസ് ഡിഗ്രിയില്‍ തന്നെയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മൈനസ് നാല് ഡിഗ്രി വരെ മൂന്നാറില്‍ താപനില താഴുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്. ഇത്തവണ ഡിസംബര്‍ മാസത്തില്‍ മഴ പെയ്തതിനാല്‍ തണുപ്പ് കുറയുമെന്നായിരുന്നു വിലയിരുത്തല്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!