താനൂര്‍ കമ്പനിപ്പടിയില്‍ നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി

താനൂര്‍ : കമ്പനിപ്പടിയില്‍നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി. ആരോഗ്യവ കുപ്പ് നടത്തിയ പരിശോധനയിലാണ് മിഠായി കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കമ്പനിപ്പടിയിലെ കടയുടെ പിറകില്‍നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ചാക്കില്‍നിന്നാണ് പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവ് മിഠായിയും കണ്ടെത്തിയത്.

താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കോശി തമ്പി, വിവേകാനന്ദ് എന്നിവരാണ് പരിശോധന നടത്തിയത്.

കഞ്ചാവ് മിഠായി ശേഖരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ കെ പ്രതിഭ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി മിഠായി പരിശോധിച്ചു. തുടര്‍നടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top