തെരുവ്‌നായ കുറുകെ ചാടി;നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു;യുവാവിന്റെ മുകളിലൂടെ കാര്‍കയറി ദാരുണാന്ത്യം

എടപ്പാള്‍: തെരുവുനായ ബെക്കിനു മുന്നില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ദാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ എടപ്പാള്‍ പൊന്നാനി റോഡില്‍ തയ്യത്താണ് അപകടം.

തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്കില്‍ എതിരെ വന്ന കാറിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ വിപിന്‍ദാസിനെ ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

 

Share news
error: Content is protected !!
Scroll to Top