വൈറ്റ് സിറ്റി: കുവൈറ്റില്‍ പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിയായ യുവാവ് മരിച്ചു. ഇന്ത്യക്കാരനാണ് മരിച്ച യുവാവ് എന്നുള്ള വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് അപകടം സംഭവിച്ചത് എന്നാണ് വിവരം .സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .അതേസമയം പ്രവാസിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
മിനി അബ്ദുള്ള പ്രദേശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്നാണ് യുവാവ് വീണത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ് .ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.




