തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു: സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരൂര്‍ തിരൂരിനും തിരുന്നാവയക്കുമിടയില്‍ തെക്കന്‍ കുറ്റൂരിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തിരൂര്‍ ബിപി അങ്ങാടി സ്വദേശി പാടഞ്ചേരി ഭാസ്‌ക്കരന്റെ മകന്‍ പ്രവീണ്‍(24) ആണ് മരിച്ചത്.

ഇയാള്‍ മലപ്പുറം കാര്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ്. ബുധനാഴ്ച പകല്‍ രണ്ടരയോടൊണ് സംഭവം.
മൃതദേഹം തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുയാണ്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പ്രവീണിന്റെ ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി

Share news
error: Content is protected !!
Scroll to Top