കല്‍പ്പറ്റ:രേഖകളില്ലാതെ കടത്തിയ സ്വര്‍ണവുമായി യുവാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് യാദവിനെയാണ് 519.32 ഗ്രാം സ്വര്‍ണവുമായി പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെയാണ് ഇന്ന് രാവിലെ ആദിത്യ വിനയ് യാദവിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ ബംഗളൂരൂവില്‍ നിന്ന് വരികയായിരുന്നു.
എക്‌സൈസ് പിടികൂടിയ ഇയാളെ ജിഎസ്ടി വിഭാഗത്തിന് കൈമാറി. ഇതിന്റെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ്. ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




