
എടവണ്ണ : പുതുവത്സര ആഘോഷത്തിന് വിൽക്കാൻ എത്തിച്ച 5.3 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവിനെ എടവണ്ണ പൊലീസ് പിടികൂടി. ഒതായി സ്വദേശി ഷനാസ് (21)ആണ് പിടിയിലായത്.
എടവണ്ണ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി നിലമ്പൂർ ഡിവൈഎസ്പി കെ അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ എൻ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിറ്റിരുന്നത്.
പ്രതിയുടെ ബൈക്കും പിടിച്ചെടുത്തു. എഎസ്ഐ എം കെ ജാൻസി, സിപിഒ സിയാദ്, സ്ക്വാഡ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ്, കെ സജീഷ്, സി കെ സജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



