തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാര്‍ക്കിംഗില്‍ തീപിടിത്തം; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു

തൃശൂര്‍:  റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോം ​ഗേറ്റിനടുത്ത് പിൻവശത്തായുള്ള പാർക്കിംഗിലാണ് തീപിടിത്തം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ.

അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top