
റിയാദ് : മദീനക്ക് അടുത്ത് ഉത്തൈമ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടം. മലപ്പുറം ജില്ലയിലെ തീരുർക്കാട് തോണിക്കര സ്വദേശികളായ ഒരുകുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, മകൻ നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്.
ജിദ്ദയിൽ താമസിക്കുന്ന വെള്ളില സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത് . ഇവർ സഞ്ചരിച്ച കാർ പുല്ലുമായി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
കാറിൽ 7പേര് ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഹോസ്‌പിറ്റലിലേക്ക് മാറ്റി . ജലീലിന്‍ററ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ് .പരിക്ക്പറ്റിയ ഒരാളുടെ നില ഗുരുതരമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



