
ചങ്ങരംകുളം : ലഹരി കടത്ത് സംഘത്തിലെ പ്രധാന ഏജന്റ് ലക്ഷങ്ങൾ വിലയുള്ള എം ഡി എം എയുമായി പോലീസ് പിടിയിലായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദാണ് ചങ്ങരംകുളം പോലീസ് പിടിയിലായത്.
ചങ്ങരംകുളം എടപ്പാൾ മേഖലയിൽ വ്യാപകമായി വീര്യം കൂടിയ ലഹരിമരുന്നുകൾ വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മുഖ്യ പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പരിശോധന .
അടിവസ്ത്രത്തിനുള്ളിൽ കവറിൽ ആക്കിയ നിലയിലാണ് ഇയാളിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. നേരത്തെ പിടിയിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.




