
ടെൽ അവീവ് : 2021 ലെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ആണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഹർനാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.
ഇസ്രയേലിലെ ഏലിയറ്റിൽ നടന്ന 70 മത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്നിലാക്കിയാണ് ഹർനാസ് ഒന്നാമതെത്തിയത്.
കഴിഞ്ഞവർഷത്തെ മിസ്സ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹർനാസ് സന്ധുവിനെ കിരീടമണിയിച്ചത്.
തൻറെ ഇരുപത്തിയൊന്നാം വയസ്സിൽ സന്ധു ഈ നേട്ടം കൈവരിച്ചത്. 2019 ൽ മിസ് ഇന്ത്യ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2000 ൽ ലാറ ദത്തയ്ക്കുശേഷം വിശ്വസുന്ദരി പട്ടം നേടുന്ന ഇന്ത്യക്കാരി എന്ന പ്രത്യേകത കൂടി ഇനി ഹർനാസ് സന്ധുവിന് സ്വന്തം .




