കഞ്ചാവും പണവുമായി യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി: കഞ്ചാവും പണവുമായി യുവാവ് അറസ്റ്റില്‍. തേഞ്ഞിപ്പാലം അരിപ്പാറ ചെനക്കലങ്ങാടി മുഹമ്മദ് ജാബിര്‍(35) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അത്താണിക്കല്‍ കോട്ടക്കടവ് ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ട് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിച്ചതില്‍ നിന്ന് 3 പാക്കറ്റ് കഞ്ചാവും ഒരു ലക്ഷത്തി മുപ്പതൊന്നായിരം രൂപയും കണ്ടെടുത്തു.

ഇയാള്‍ക്ക് പണം എവിടെ നിന്നും കിട്ടി എന്നുള്ള കാര്യത്തെ പറ്റി കൂടുതലായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇയാളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, ജയദേവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍ രഞ്ജിത്ത് ശ്രീനാഥ് സച്ചിന്‍ എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top