തിരൂര്‍:കഞ്ചാവുമായി യുവാവ് പിടിയിലായി.തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ അള്ളമ്പത്തൂര്‍ സൈനുദ്ദീന്‍(27) ആണ് എക്‌സൈസ് പിടിയിലായത്. ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു.
പട്രോളിംഗ് നടത്തുന്നതിടെ തിരൂര്‍ പാറപ്പുറത്തുവെച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാളെ കണ്ടത്. ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.
എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ അജിരാജ്, പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍, എക്‌സ്സൈസ് ഡ്രൈവര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




