രോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തി ആംബുലന്‍സ് പ്രവര്‍ത്തകര്‍

പൊന്നാനി:പൊന്നാനി താലൂക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണ വിതരണം നടത്തി ആംബുലന്‍സ് പ്രവര്‍ത്തകര്‍.

നബിദിനാഘോഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്‌സ് അസ്സോസിയേഷന്‍ എഒഡിഎയുടെ  പ്രവര്‍ത്തകരാണ് രോഗികള്‍ക്ക് ഭക്ഷണ വിതരണം നടത്തിയത്.

എഒഡിഎ എടപ്പാള്‍ ഏരിയാ പ്രസിഡണ്ട് മുസ്തഫ വെളിയംകോട്, മനാസ് പൊന്നാനി, സൈഫുദ്ധീന്‍ പൊന്നാനി, ഷാനൂദ് നൈതല്ലൂര്‍, യാസിര്‍ നരിപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്.

 

Share news
error: Content is protected !!
Scroll to Top