കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആശുപത്രിയില്‍

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രോഗശമനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Share news
error: Content is protected !!
Scroll to Top