HIGHLIGHTS : Young man arrested for trying to break into house and attack woman
ബേപ്പൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവ തിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശിയായ യുവതി യുടെ പരാതിയില്‍ മലപ്പുറം കടു ങ്ങല്ലൂര്‍ സരോവരം വീട്ടില്‍ അബിനെ(31)യാണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ 2024 മാര്‍ ച്ചില്‍ പ്രതി ഭീഷണിപ്പെടുത്തി 50,000 രൂപ അപഹരിക്കുകയും നിരന്തരം ഫോണിലേക്ക് സ്ത്രീത്വത്തെ അപമാനിക്കും വിധം സന്ദേശങ്ങള്‍ അബിന്‍ അയച്ച തായും പരാതിയുണ്ട്.
കഴിഞ്ഞദിവസമാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണി പ്പെടുത്തിയത്.
ബേപ്പൂര്‍ എസ്‌ഐ എം രവീ ന്ദ്രന്‍ എസ്സിപിഒമാരായ കെ മനോജ്, പി സജുകുമാര്‍, ടി പി രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡി യിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അബിനെ റിമാ ന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു