റണ്‍ എവേ ഫ്രം ഡ്രഗ്സ്’ : ഐഎച്ച്ആര്‍ഡി സ്നേഹത്തോണ്‍ സംഘടിപ്പിച്ചു

HIGHLIGHTS : 'Run Away from Drugs': IHRD organizes Snehathon

യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമ വാസനകള്‍ക്കും ലഹരി ഉപയോഗത്തിനും എതിരെ കേരള സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം സ്നേഹത്തോണ്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിലുള്‍പ്പെടെ നൂറോളം കേന്ദ്രങ്ങളില്‍ ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ‘റണ്‍ എവേ ഫ്രം ഡ്രഗ്സ്’ സന്ദേശവുമായി നടത്തിയ കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ലഹരി മാഫിയ നമ്മുടെ സമൂഹത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ലഹരിയല്ല ജീവിതമാണ് ഹരം എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാനമായ ഐ എച്ച് ആര്‍ ഡി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സ്നേഹത്തോണ്‍ നടത്തുന്നത് വളരെയധികം സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിച്ച മന്ത്രി എസ്.എന്‍.കോളേജ് ജംഗ്ഷന് സമീപത്തുള്ള ശാരദാമഠത്തിന് മുന്നില്‍ നിന്നാരംഭിച്ച കൂട്ടയോട്ടത്തില്‍ പങ്കാളിയായി.

sameeksha-malabarinews

തലസ്ഥാനമായ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എക്സ്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായി. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.വി.എ. അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം നാനൂറോളം പേര്‍ പങ്കെടുത്ത കൂട്ടയോട്ടം സെക്രട്ടറിയേറ്റിന്റെ മുന്നിലൂടെ കടന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തീകരിച്ചു. സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന ലഹരി ഉപയോഗം എന്ന സാമൂഹിക വിപത്തിനെതിരെ ഒത്തൊരുമിച്ചു നീങ്ങണമെന്നും അതിന്റെ ബോധവത്കരണത്തിന് മുന്‍കൈയ്യെടുക്കുന്ന ഐഎച്ച്ആര്‍ഡിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍.എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു മറ്റു കേന്ദ്രങ്ങളില്‍ എം.എല്‍.എ മാരുമുള്‍പ്പെടെയുള്ളവര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പങ്കാളികളായി. തുടര്‍ന്ന് സ്ഥാപനങ്ങളില്‍ സ്നേഹമതില്‍ തീര്‍ക്കുകയും സ്നേഹസംഗമം നടത്തുകയും ഉണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!