സ്‌കൂട്ടര്‍ യാത്രക്കാരികളെ കയറിപ്പിടിക്കുന്ന യുവാവ് അറസ്റ്റില്‍

HIGHLIGHTS : Young man arrested for picking up scooter passengers

കുന്നമംഗലം: സ്‌കൂട്ടര്‍ യാത്രികയെ കടന്നുപിടിച്ച താമരശേരി പുതുപ്പാടി സ്വദേശി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹ മ്മദ് ഫാസിലിനെ (22) കുന്നമംഗ ലം പൊലീസ് പിടികൂടി. കുന്നമം ഗലം ഭാഗത്തുനിന്ന് പിലാശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പിലാശേരി സ്വദേശിനിയുടെ പിന്നാലെ മോ ട്ടോര്‍ സൈക്കിളിലെത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടുപാലത്തി നടുത്തുവച്ച് കടന്നുപിടിക്കുക യായിരുന്നു.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ കൊടുവള്ളി സ്വദേ ശിനിയെ കട ന്നുപിടിച്ചതി ന് കുന്നമംഗ ലം സ്റ്റേഷനി ലും വീട്ടില്‍ അതിക്രമിച്ചു കയറി നഗ്‌നത പ്രദര്‍ശിപ്പിച്ച തിനും കയറി പ്പിടിച്ചതിനും ഇന്‍സ്റ്റഗ്രാം വഴി മോര്‍ഫ് ചെയ്ത ചിത്രം അയച്ചുകൊടുത്തതിനുമായി താമരശേരി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകള്‍ നില വിലുണ്ട്.

sameeksha-malabarinews

കുന്നമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്‌ഐ നി തിന്‍, ജിബിഷ, മനോജ്, അജീ ഷ്, സച്ചിത് എന്നിവരടങ്ങിയ സം ഘമാണ് പ്രതിയെ കസ്റ്റഡിയിലെ ടുത്തത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!