കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം

HIGHLIGHTS : Farmer dies after being bitten by wild boar

കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. മൊകേരി വള്ളിയായി സ്വദേശി ശ്രീധരന്‍ എ കെ(75)യാണ് മരിച്ചത്.

പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. ഇദേഹം സ്വന്തം കൃഷിയിടത്തില്‍ മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒന്‍മ്പതുമണിയോടെ കൃഷിയിടത്തില്‍ പോയതായിരുന്നു ഇവിടെ വെച്ചാണ് സംഭവം. ബഹളം കേട്ട് ഓടിക്കൂടി നാട്ടുകാരാണ് ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!