HIGHLIGHTS : Tirurangadi Municipality Comprehensive Drinking Water Supply Project first phase to be inaugurated on 5th
തിരൂരങ്ങാടി:നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മാട് താലൂക്ക് ഗവ ആസ്പത്രിക്ക് സമീപത്തെ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കിലേക്ക് പുതുതായി മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെമ്മാട് ടാങ്കില്‍ കുടിവെള്ളമെത്തി. പരീക്ഷണം വിജയകരമായി. സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടം മാര്‍ച്ച് 5ന് ബുധന്‍ കാലത്ത് 10 മണിക്ക് കെ.പി.എ മജീദ്
എംഎല്‍എ താലൂക്ക് ആസ്പത്രി പരിസരത്ത് നിര്‍വഹിക്കും. പി.കെ അബ്ദുറബ്ബ് പങ്കെടുക്കുമെന്നും നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ ,കാലൊടി. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ അറിയിച്ചു.
ചെമ്മാട് ടാങ്കിലേക്കുള്ള നിലവിലുള്ള ലൈന്‍ കാലഹരണപ്പെട്ട് വെള്ളം എത്താത്തതിനാല്‍ പ്രദേശത്തെ 350 ഓളം വീടുകളുള്‍പ്പെടെ വെള്ളം ലഭിക്കാതെ ദുരിതത്താലായിരുന്നു. വെള്ളം കൊടുക്കാനാവാത്തതിനാല്‍ വാട്ടര്‍ അതേറിറ്റ് കണക്ഷന്‍ രണ്ട് വര്‍ഷമായി വിഛേദിച്ച് വെച്ചിരിക്കുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ഗവ: ആസ്പത്രി. താലൂക്ക് ഓഫീസ്. പോലീസ് സ്റ്റേഷന്‍, കോഴിക്കോട് റോഡ്, കല്ലുപറമ്പന്‍ റോഡ്, മസജിദ് റോഡ് മേഖല. എലിമ്പാട്ട് റോഡ്, കൊടശ്ശേരി റോഡ്, എക്സചേഞ്ച് റോഡ്, വില്ലേജ് ഓഫീസ് പരിസരം. തുടങ്ങിയ മേഖലയില്‍ വെള്ളമെത്തി. താലൂക്ക് ആസ്പത്രിയില്‍ വെള്ളമെത്താത്തത് വലിയ ബുദ്ധിമുട്ടുളവാക്കിയിരുന്നു. ആസ്പത്രിയില്‍ ഇപ്പോള്‍ വേണ്ടുവോളം വെള്ളമെത്തി. കല്ലക്കയത്ത് നിന്നും ചെമ്മാട് ടാങ്കിലേക്ക് 2800 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. തിരൂരങ്ങാടിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു വരികയുമാണ്. പ്രദേശവാസികള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനായി പ്രത്യേക ലൈനും ഇതൊടൊപ്പം വലിച്ചിട്ടുണ്ട്. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് മസ്ജിദ് റോഡിലൂടെയാണ് പൈപ്പ് ലൈന്‍ വലിച്ചത്. പുതിയ ലൈന്‍ വലിച്ചതോടെ പുതുതായി അപേക്ഷകര്‍ക്ക് കണക്ഷനുകളും നല്‍കാനാവും, ത്വരിതഗതിയിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. കരിപറമ്പ് ടാങ്ക് പൂര്‍ത്തിയായി. കക്കാട്, ചന്തപ്പടി ടാങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സമ്പൂര്‍ണ സമര്‍പ്പണം ഈ വര്‍ഷം നടക്കും.