ആവശ്യമായ സാധനങ്ങള്‍
റവ – 3/4 കപ്പ്
സേമിയ ചെറിയ കഷ്ണങ്ങളായി മുറിച്ചത് – 1 കപ്പ്
വെള്ളം – 6 കപ്പ്
പഞ്ചസാര – 2 തവി
അര മുറി തേങ്ങയുടെ പാല്‍ ഒന്നാം പാല്‍, രണ്ടാം പാല്‍ – അര കപ്പ് വീതം
ഏലക്കായ – 3 എണ്ണം
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – 10 എണ്ണം
മുന്തിരി – 10 എണ്ണം
തയ്യാറാക്കുന്ന രീതി :
വെള്ളവും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ റവയും സേമിയയും ചേര്‍ക്കുക. തുടരെ ഇളക്കി കൊണ്ടിരിക്കുക. തിളച്ചു തൂവാനും കട്ടപിടിക്കാനും ഇടയുണ്ട്, തീ കുറച്ച് സേമിയ വെന്തു പാകമാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.
ശേഷം ഏലക്കായ, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് തിളവരുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം പഞ്ചസാര ചേര്‍ക്കുക. മറ്റൊരു ചെറിയ പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി മൂപ്പിക്കുക. ഇത് തരിയിലേക്ക് ചേര്‍ത്ത് ഉപ്പ് മധുരം പാകം നോക്കി ചെറുചൂടോടെ ഗ്ലാസിലേക്ക് പകര്‍ന്ന് കഴിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




