വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

 

ബാലുശേരി: വീട്ടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ ബാലുശേരി പൊലീസ് അറസ്റ്റു ചെയ്തു. തലയാട് പടിക്കൽ വയൽ ഒരുങ്കോകുന്നുമ്മൽ അഭിനവ് (21)ആണ് പിടിയിലായത്.

വീട്ടിന്റെ ടെറസിൽ പാരപ്പറ്റിനോട് ചേർന്ന് കവറുകളിൽ നട്ട് പരിപാലിച്ചുവന്ന പത്ത് കഞ്ചാവ് ചെടികളാണ് പൊലീസ് കണ്ടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്റ്റേഷൻ ഹൗസ് ഓഫീസർ പി കെ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിഷ്ണു എസ് നായരുടെ നേതൃത്വത്തിൽ സിപിഒ അനിൽ ജോസ്, ജൂഹി ശശികുമാർ, എഎസ്ഐ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പിടിച്ചെടുത്ത ചെടികൾ കസ്റ്റഡിയിലെടുത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top