ദുബായിൽ സന്ദർശകവിസയിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ദുബായ്: സന്ദര്‍ശകവിസയില്‍ ദുബായിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി ഫവാസ് ചമ്പാന്റകത്ത് (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലേക്കുപോകാനുള്ള ഒരുക്കത്തിനിടയില്‍ ഞായറാഴ്ച രാത്രി ഫവാസ് കുഴഞ്ഞ് വീഴുകയും പിന്നാലെ മരണം സംഭവിക്കുകയും ആയിരുന്നു.

ഫുജൈറ വിമാനത്താവളത്തില്‍നിന്നും കണ്ണൂരിലേക്ക് പോകാനായിരുന്നു പദ്ധതി. താമസസ്ഥലത്തെത്തിയവരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍പ് 14 വര്‍ഷം യു.എ.ഇ.യിലുണ്ടായിരുന്നു. ഇബ്രാഹിമിന്റെയും സി.എച്ച്. സുബൈദയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്തില്‍ സാദിയ , ഒരു മകനുണ്ട്. സഹോദരങ്ങള്‍: ഫൈസല്‍, ഫായിസ്. കബറടക്കം നാട്ടില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top