തമിഴ്‌നാട്ടില്‍ യുവാവ് 16 കാരിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ക്രൂരമായ ആക്രമണം നടന്നത്. ആവലെപ്പംപട്ടി ഗ്രാമവാസിയായ ബി കൗശിക(16), മുത്തശ്ശി 65കാരിയായ മൈലാതല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
24കാരനായ അഭിഷേകാണ് പ്രതി. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയായ ഹരിത(17)യ്ക്ക് കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. ഹരിതയെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്.

കുത്തേറ്റ കൗശികയും മുത്തശ്ശിയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പ്രതി സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു. ഓടിക്കൂടിയ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹങ്ങള്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ നേഗമം സ്വദേശിയായ അഭിഷേകും പെണ്‍കുട്ടിയും കുറച്ച് നാളുകളായി പ്രണയത്തിലായിരുന്നു വെന്നും. പ്രതി മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്രെ. എന്നാല്‍ പിന്നീട് യുവാവ് പെണ്‍കുട്ടിയെ വിവാഹ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയോട് വഴക്കുണ്ടാക്കുകയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ഇത് പെണ്‍കുട്ടി നിരസിക്കുകയും ചെയ്തതോടെ ഇയാള്‍ കുട്ടിയെ കത്തിയുമായി ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ എത്തിയ മുത്തശ്ശിയെയും സഹോദരിയെയും ഇയാള്‍ ആക്രമിക്കുകയാരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top