
ഫറോക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർ ഥിനിയെ തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ച കേസിലെ പ്രതി പിടി യിൽ. ചാലിയം സ്വദേശി പുതിയ ഇബ്രാഹിമിന്റെകത്ത് സാബിഖി (23)നെയാണ് പിടികൂടിയത്.
ഈ മാസം ആദ്യമാണ് സംഭവം. ട്യൂഷൻ കഴിഞ്ഞു പോകുകയായിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മലപ്പുറം ജില്ലയിലെ വാഴയുരിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫറോക്ക് പൊലീസ് കേസ് എടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് അസിസ്റ്റന്റ് കമീഷണർ എ പ്രേംജിത്തിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡും എസ്ഐ സജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ അഷ്റഫ്, എഎ സ്ഐ അരുൺകുമാർ, എസ് സി പിഒമാരായ ഐ ടി വിനോദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഷൈജു, സിപിഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു എന്നിവരാണ് അന്വേ ഷണ സംഘാംഗങ്ങൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




