ബൈക്ക് യാത്രികനെ മർദിച്ച രണ്ടുപേർ പിടിയിൽ

താമരശേരി: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി മർദിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർ പിടിയിൽ. പുതുപ്പാടി കക്കാട് ചേലോട് പൊയ്യക്കൽ ആഷബിൻ (പപ്പൻ- 31), കക്കാട് പുത്തൻപുരയിൽ പി ആർ രജ്ഞിത്ത് (39) എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 21ന് രാത്രി ഒമ്പതരയ്ക്ക് കണ്ണുപ്പൻക്കുണ്ട് ചേലോടുവച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെസ്റ്റ് പുതുപ്പാടി കക്കാട് പുല്ലോറ്റക്കുന്ന് മുഹമ്മദ് ഹാഷിറി (24)നെ തടഞ്ഞു നിർത്തി മർദിക്കുകയും പിസ്റ്റളുപയോഗിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 2200 രൂപയും തട്ടി യെടുക്കുകയും ചെയ്യുകയായിരുന്നു.

കേസിലെ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top