
പയ്യോളി : തിക്കോടി, പാലൂർ പ്രദേശങ്ങളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി കാർത്തിക് (26), കടലൂർ സ്വദേ ശി മാരിയമ്മൻകോവിൽ തെരുവിൽ കാർത്തികേയൻ (27) എന്നിവരാണ് പയ്യോളി പൊലീസിൻ്റെ പിടിയിലായത്. ഞായർ വൈകിട്ട് അറസ്റ്റുചെയ്ത് പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിക്കോടി പെരുമാൾപുരത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരുലക്ഷത്തോളം രൂപ വില വരുന്ന ഇലക്ട്രിക്, പ്ലംബിങ് സാധനങ്ങൾ മോഷണംപോയിരുന്നു. വീട് നിർമാണം കരാറെടുത്ത എൻജിനിയർ തിക്കോടി കാര്യത്ത് റിഷാദ് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
ഞായർ പുലർച്ചെ 2.30ന് നന്തിയിൽ സംശയകരമായ സാഹചര്യത്തിൽക്കണ്ട പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമൻ പിടിയിലാകുന്നത്. ഇവരെക്കൂടാതെ സംഘത്തിൽ ഒരാൾകൂടിയുണ്ടെന്നും ഇയാൾ സംസ്ഥാനം വിട്ടതായാണ് സുചന. പ്രതികൾക്ക് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെ കുറുവാസംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വാഹനവുമായെത്തി പണിതീരാത്ത വിടുകളും ആളില്ലാത്ത വീടുകളും കേന്ദ്രീകരിച്ചും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററിയും മോഷ്ടിക്കും. തേക്ക് മരത്തിലും മറ്റും നിർമിച്ച വിലകുടിയ വാതിലുകൾ തകർത്ത് ഉപയോഗശൂന്യമാക്കും. കഴിഞ്ഞദിവസം പാലൂരിലെ വീട്ടിലും മോഷണം നടന്നി മ്പിൽ സുനിലിന്റെ വീട്ടിൽനിന്ന് വിലകൂടിയ ഹാർമോണിയവും കവർന്നു. കുറഞ്ഞ ദിവസങ്ങളിൽ തിക്കോടി, പാലൂർ പ്രദേശങ്ങളിൽ മോഷണം വ്യാപകമായതോടെ പൊലീസും നാട്ടുകാരും ചേർന്ന് ജാഗ്രതാസമിതിക്ക് രൂപംനൽകി രാത്രികാല പരിശോധന നടത്തിരുന്നു. തിക്കോടി അഴുതുപള്ളിപ്പറ വരവേയാണ് മോഷ്‌ടാക്കൾ പിടിയിലായത്. പയ്യോളി ഇൻസ്പെക്ടർ പി ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.





