അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പലതവണ പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടിൽ സുബൈറി (41)നെ യാണ് അറസ്റ്റ് ചെയ്തത്.

2025 സെപ്തംബർമുതൽ 2026 ഫെബ്രുവരി 17വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് പോകുന്ന ബാലികയെ ഓട്ടോയിൽ കയറ്റി ആനക്കയത്തും പാണായിയിലും കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ വി പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top