കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിക്കാൻ ശ്രമം

പുലാമന്തോൾ : പുലാമന്തോൾ മോതിരപറ്റ കെ പി കുളമ്പ് കുടിവെള്ള പദ്ധതിയുടെ മോട്ടോർ മോഷ്ടിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് കുടിവെള്ള പദ്ധതിയുടെ സ്പെയർ മോട്ടോർ മോഷ്ടിക്കാൻ ശ്രമംനടന്നത്.

വളപുരം പ്രദേശത്ത് 400 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പദ്ധതിയിലെ പമ്പ് സെറ്റാണ് കടത്താൻ ശ്രമിച്ചത്. രാത്രി 11ന് പമ്പ് ഓപറേറ്റർ മുഹീൻ മോട്ടോർ ഓഫ് ചെയ്യാൻ എത്തിയപ്പോൾ പമ്പ് സെറ്റ് സ്ഥലത്തുണ്ടായിരുന്നു.

രാവിലെ പമ്പ് ഓൺ ചെയ്യാൻ എത്തിയപ്പോൾ മോട്ടോർ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊളത്തൂർ പൊലീസിൽ പരാതി നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top