
പന്തീരാങ്കാവ് : പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചുമാവിൽ നിന്ന് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം നടത്തുന്നതിനിടെ അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കിൽ വീട്ടിൽ സുമീക്ക് (41) പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായി.
ഈ മാസം 5ന് രാത്രി അഞ്ചുമാവിൽ നിർത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദൻ ഡ്രൈവറായി പോകുന്ന ഓട്ടോറിക്ഷയുടെ 7000ത്തോളം രൂപ വിലവരുന്ന ബാറ്ററി മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സിപിഒ ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



