20 കിലോ കഞ്ചാവുമായി മലപ്പുറം ഏ ആര്‍ നഗര്‍ സ്വദേശി റെയില്‍വേ പോലീസിന്റെ പിടിയില്‍

 റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട

ഷൊര്‍ണ്ണൂര്‍: ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയില്‍. മലപ്പുറം ഏആര്‍ നഗര്‍ സ്വദേശി പുളിശ്ശേരി വീട്ടില്‍ മുഹമ്മദ് സാദിഖ്(40) ആണ് ഇരുപത് കിലോയിലധികം കഞ്ചാവുമായി പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാംനമ്പര്‍ പ്ലാറ്റ്‌ഫോറത്തില്‍ വെച്ചാണ് ഇയാള്‍ പിടയിലായത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കടത്തികൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് വിവരം.

ആന്ധ്ര, ഓഡീഷ സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ കേരളത്തിലേക്ക് യുവാക്കള്‍ റെയില്‍വേ വഴി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എറണാകുളം, പാലക്കാട്, റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മലപ്പുറം സ്വദേശികളായ നിരവധി യുവാക്കള്‍ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇതില്‍ എറണാകുളത്ത് പിടിയിലായ വളാഞ്ചേരി സ്വദേശികള്‍ അണ്ടര്‍ 19, അണ്ടര്‍ 16 ഫുട്‌ബോള്‍ മത്സരങ്ങളില്‍ കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ളവര്‍ ആണ്.

Share news
error: Content is protected !!
Scroll to Top