മലയാളി യുവ ഡോക്ടര്‍ തമിഴ്‌നാട്ടില്‍ ട്രക്കിങിനിടെ മരിച്ചു

ചെന്നൈ: മലയാളി ഡോക്ടര്‍ തമിഴ്‌നാട്ടില്‍ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ എ.സെയിന്‍ (26) ആണ് മരിച്ചത്.

ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആനമലൈ പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top