
എടവണ്ണ: എടവണ്ണയില്‍ മൂന്നരക്കിലോ കഞ്ചാവുമായി രണ്ട് ഇതരസം സ്ഥാന തൊഴിലാളികള്‍ പിടിയില്‍. ചെമ്പക്കുത്ത് പൊന്നാം കുന്നില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ എം ഡി സാഹിര്‍ ഖാന്‍ (22), സാബീര്‍ ആലം (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മൂന്നര കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
പ്രതികള്‍ നാട്ടില്‍നിന്നും വരുന്ന സമയം കഞ്ചാവ് കൊണ്ടുവന്ന് സ്വന്തമായി ഉപയോഗിക്കുകയും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്.
പ്രതികള്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടവണ്ണ എസ്‌ഐ റിഷാദലിയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



