
കൊടകര: വീട്ടില്‍ ഉറക്കെ പാട്ട് വച്ചതിനു യുവാവിനെ വീട്ടില്‍ക്കയറി കത്തി വീശി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീ സ് അറസ്റ്റ് ചെയ്തു. ആളൂര്‍ മനാ ട്ടുകുന്ന് പെരിപറമ്പില്‍ രതീഷിനെ ( 45) യാണ് ആളൂര്‍ എസ്‌ഐ എം അഫ്‌സ ലും സംഘവും ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. വെള്ളി പകല്‍ 2.45നാണ് സംഭവം. വീട്ടില്‍ ഉച്ചത്തില്‍ പാട്ടു വച്ചതിലുള്ള വിരോധത്തില്‍ പോട്ട, ഉറുമ്പുംകുന്ന് ചാലച്ചന്‍ വീട്ടില്‍ വിനു (25) വിനെയാണ് കത്തിവീശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതി രതീഷിനെ റിമാന്‍ഡ് ചെയ്തു.
രതീഷ് ആളൂര്‍ സ്റ്റേഷന്‍ റൗഡിയാണ്. കൊടകരയില്‍ രണ്ട് വധശ്രമക്കേസുകളും ഒരു കവര്‍ച്ചക്കേസും ആളുരില്‍ രണ്ട് വധശ്രമക്കേസുക ളും മൂന്ന് അടിപിടിക്കേസുകളും അടക്കം എട്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
എസ്‌ഐമാരായ സി എസ് സുമേഷ്, പി ആര്‍ സുരേന്ദ്രന്‍, സിപിഒമാരായ കെ ശ്രീജിത്ത്, ബി ഹരികൃഷ്ണന്‍, എ കെ അനീഷ്, വി ബി അനൂപ്, എസ് നിഖില്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



