ഡ്രോപ്പിങ് ചെയ്ത നിലയില്‍ കഞ്ചാവ് കണ്ടെടുത്തു

ഒളവണ്ണ: മറ്റൊരാള്‍ക്ക് അടയാളവും സ്ഥലവും സമൂഹമാധ്യമങ്ങളിലൂടെ അയച്ചുകൊടുത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന രീതിയായ ‘ഡ്രോപ്പിങ്’ ചെയ്ത നിലയില്‍ 650 ഗ്രാം കഞ്ചാവ് നല്ലളം പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം ഒളവണ്ണയിലാണ് സംഭവം. നേരിട്ട് കൈമാറുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ലഹരിക്കാര്‍ ഡ്രോപ്പിങ് എന്ന പുതിയ തന്ത്രം സ്വീകരിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് അതിന്റെ ഫോട്ടോയും ലൊക്കേഷനും സമൂഹമാധ്യമങ്ങള്‍ വഴി കിട്ടേണ്ട ആള്‍ക്ക് അയച്ചുകൊടുക്കുന്നതാണ് രീതി. എന്നാല്‍ പറഞ്ഞ സമയത്ത് സ്വീകര്‍ത്താവ് വരാതിരിക്കുകയോ ഈ സമയത്തിനുള്ളില്‍ പൊലീസിന്റെയോ മറ്റ് ആളുകളുടെയോ സാന്നിധ്യം സ്ഥലത്ത് ഉണ്ടാവുകയോ ചെയ്യുമ്പോള്‍ സ്വീകരിക്കാന്‍ വരുന്ന ആള്‍ ഇത് എടുക്കാതെ മാറിപ്പോവും.

ഇത്തരത്തില്‍ ഏതാണ്ട് 650 ഗ്രാം കഞ്ചാവ് ചെറിയ പ്ലാസ്റ്റിക് പൊതികളിലാക്കി ഒരു കവറിലിട്ട് ഒളവണ്ണ മലയങ്കണ്ടി ജനീഷിന്റെ അടച്ചിട്ട വീടിന്റെ മുന്‍ഭാഗത്തുനിന്നാണ് കണ്ടെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top