യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം: വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ  (കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ (വൈ ഐ പി) എട്ടാം പതിപ്പിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ആശയങ്ങൾ സമർപ്പിക്കാനും അവസരം. yip.kerala.gov.in ൽ സെപ്റ്റംബർ 14 മുൻപ് ആശയങ്ങൾ സമർപ്പിക്കാം.

യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം കോളേജ് വിഭാഗം ഏഴാം പതിപ്പിലെ ജില്ലാതല വിജയികളുടെ ഇമേർഷൻ ദ്വിദിന പരിശീലനം വിവിധ ജില്ലകളിലെ 10 കേന്ദങ്ങളിലായി നടന്നു. വിദ്യാർഥികൾ സമർപ്പിച്ച ആശയങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ഉതകുന്ന തരത്തിൽ സംഘടിപ്പിച്ച പരിശീലനത്തിൽ 131 ടീമുകളിൽ നിന്നായി 431 വിദ്യാർഥികൾ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top