കടലുണ്ടി:കടലുണ്ടി റെയില്‍വെ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം കടലുണ്ടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
കടലുണ്ടി സര്‍വ്വോദയ വായനശാലയിലെ പി.കെ.സുബൈര്‍ നഗറില്‍ വെച്ച് നടന്ന സമ്മേളനം
പ്രവാസിസംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ലോക കേരള സഭാ അംഗവുമായ കെ.സജ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡണ്ട് പീറ്റര്‍ സുബാലിതന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡും നോര്‍ക്ക റൂട്ട്‌സും അംഗങ്ങള്‍ക്കായി നല്‍കുന്ന വിവിധ ആനുകൂല്യങ്ങളെയും സേവനങ്ങളെയും പറ്റി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥ പി. പ്രസീത ക്ലാസ് എടുത്തു അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി
സുരേഷ് വാഴിയോടന്‍, മുഹമ്മദ് റാസിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി മുഹമ്മദ് റാസിക്ക് (പ്രസിഡണ്ട്),സുരേഷ് വാഴിയോടന്‍ (സെക്രട്ടറി),
ഉണ്ണി കുന്നത്തൂര് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.സിക്രട്ടറി സുരേഷ് വാഴിയോടന്‍ നന്ദി രേഖപ്പെടുത്തി .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




