മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍; യുവ ഡോക്ടർക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ബെംഗളൂരു സ്വദേശിനിയായ സമീക്ഷ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ശിവമൊഗ്ഗയ്ക്ക് സമീപമുള്ള ത്യാവരെകൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരിയില്‍ വച്ചാണ് വെറ്ററിനറി ഡോക്ടറായ 27-കാരി കൊല്ലപ്പെട്ടത്.

മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസിന്റെ കൂടിനുള്ളില്‍ പതിവ് പരിശോധനയ്ക്കു വേണ്ടി പ്രവേശിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ശാന്തസ്വഭാവം കാണിക്കാറുള്ള മൃഗം പെട്ടെന്ന് ആക്രമണകാരിയാവുകയായിരുന്നു. തുടര്‍ന്ന് യുവ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ സഫാരിയിലെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും നെഞ്ചിനും ഏറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവിലും ശിവമൊഗ്ഗയിലും വെറ്ററിനറി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒന്നരമാസം മുമ്പാണ് പ്രത്യേക പരിശീലനത്തിനായാണ് മൃഗശാലയില്‍ എത്തിയത്. ഈ സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി ഖന്ദ്രെ ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top