Section

malabari-logo-mobile

കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

HIGHLIGHTS : You can travel in Kochi Metro today for 20 rupees

കൊച്ചി: ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!