ഇന്നത്തെ സാഹചര്യത്തില്‍ വാട്‌സ് ആപ്പ് ഓരോടുത്തരുടെയും ജീവതത്തില്‍ ഒഴിച്ചുകൂടാന്‍പറ്റാത്ത ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുമ്പോഴും മറ്റും നമ്മുടെ നമ്പറുകള്‍ പരസ്യപ്പെടുന്ന അവസ്ഥയാണ്. വാട്‌സ് ആപ്പ് നമ്പറുകള്‍ സ്വകാര്യമാക്കി വെക്കാനുള്ള ഓപ്ഷനുകള്‍ നിലവില്‍ ഇല്ല. എന്നാല്‍ അങ്ങനെ ഒരു ഓപ്ഷന്‍ വന്നാല്‍ ഒരുപരിധിവരെ ഉപയോക്താക്കള്‍ സുരക്ഷിതരായിരിക്കും.
എന്നാല്‍ നമ്മുടെ സുരക്ഷ നമുക്ക് തന്നെ ഉറപ്പുവരുത്താവുന്ന ഒരു ഉപാധിയാണ് വാട്‌സ് ആപ്പ് നമ്പര്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാമെന്നുള്ളത്. ഇതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ നമ്പര്‍ നല്‍കിയ ശേഷം വെരിഫിക്കേഷനായി സെന്‍ഡ് എസ് എം എസിന് പകരം കാള്‍ മി ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ വെരിഫിക്കേഷന്‍ കോഡ് കോള്‍ ആയി വരും. അത് നല്‍കിയ ശേഷം ക്രമീകരണങ്ങള്‍ നല്‍കി വാട്‌സ് ആപ്പ് ഉപയോഗിക്കാം.
ഇതുവഴി അപരിചിത നമ്പറുകളില്‍ നിന്നുള്ള അനാവശ്യ മെസ്സേജുകളെയും പരസ്യങ്ങളെയും ഏറെകുറെ തടയാന്‍ സാധിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





