സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും,കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും  ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്.

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ് ) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും ഫീസ് ഐ ആർ ഇ എൽ ഇന്ത്യ ലിമിറ്റഡ് വഹിക്കും.

ടാറ്റ  കമ്മ്യൂണിറ്റി  ഇനീഷിയേറ്റീവ്  ട്രസ്റ്റ്  (TCIT) ഇന്ത്യൻ  ഹോട്ടൽസ്  കമ്പനി  ലിമിറ്റഡ്  (IHCL), ഐ ഐ ഐ സി എന്നീ മൂന്നു സ്ഥാപനങ്ങളും സംയുക്തമായാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.. ആറു മാസത്തെ പരിശീലനത്തിൽ നാലുമാസം പ്രായോഗിക ക്ലാസുകൾ ഐ ഐ ഐ സി യിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുൻ നിര ഹോട്ടലുകളിൽ മേഖലാ പരിശീലനം ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകൾ ഈ മേഖലയിൽ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഒരുക്കും.

ഒഴിവുള്ള സീറ്റുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഐ ആർ ഇ എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: 8078980000.

Share news
error: Content is protected !!
Scroll to Top