കല്‍പ്പറ്റ:വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഫെബ്രുവരി 14ന് വലന്റൈന്‍സ് ഡേയില്‍ ബ്ലൂവെയ്‌വ്സ് ‘പറന്ന് കാണാം വയനാട്’ ഒരുക്കുന്നു. വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചുമിനുട്ട് നീളുന്ന ആകാശയാത്ര യ്ക്ക് തുടക്കം. രാവിലെ ഒമ്പതു മുതല്‍ തുടങ്ങുന്ന ആകാശയാത്രയില്‍ ആദ്യ അവസരം ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ്. കല്‍പറ്റ ട്രൈബല്‍ അധികൃതരാണ് സൗജന്യ യാത്രയ്ക്കുള്ള ആദ്യ ആറുപേരെ തെരഞ്ഞെടുക്കുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
3,199 രൂപയാണ് അഞ്ചുമിനുട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പിന് ഇളവുണ്ടാകും. ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍ തുടങ്ങി വയനാടിന്റെ ഹൃദയഭാഗങ്ങളെല്ലാം ആസ്വദിക്കുന്ന രീതിയിലാവും യാത്ര. താമസം വേണ്ടവര്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ താമസവും ഹെലികോപ്റ്ററില്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമുണ്ടാകും.


ആകാശയാത്രയും താമസസൗകര്യവും റൈഡ് മാത്രവുമുള്ള പാക്കേജിലേക്ക് ബുക്കിങ് തുടങ്ങി. ഫോണ്‍ 7012287521, 9633029993.
5
5